കൊളംബോ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ശ്രീലങ്കയില്‍ എത്തി. ബിംസ്റ്റെക് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് എസ് ജയശങ്കര്‍ ശ്രീലങ്കയില്‍ എത്തിയത്.
നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കടുത്ത സാമ്ബത്തിക പ്രതിസന്ധി മൂലം വലയുകയാണ് ശ്രീലങ്ക. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.
സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ ശ്രീലങ്കയില്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങള്‍ ഇതുവരെ സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കയെ കയ്യയച്ച് സഹായിക്കാനായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല. ഇന്ത്യയെയും ചൈനയയെയുമാണ് ശ്രീലങ്ക പ്രതിസന്ധിക്കിടെ പ്രതീക്ഷയോടെ നോക്കുന്നത്.
Content Highlights: Indian External Affairs Minister in Sri Lanka; Discussion of issues including financial assistance
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !