പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂട്ടിയത്.
ഏഴ് ദിവസത്തിനുള്ളില്‍ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. ഒരാഴ്ച പൂര്‍ത്തിയാകുന്നതിനിടെ ആറ് തവണ വര്‍ധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനം കഴിഞ്ഞതോടെയാണ് എണ്ണക്കമ്ബനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയില്‍ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില.
Content Highlights: Fuel prices are still high in the country. Petrol and diesel prices have risen for the fourth day in a row
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !