കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
- എറണാകുളം 141
- തിരുവനന്തപുരം 111
- കൊല്ലം 84
- കോട്ടയം 83
- ഇടുക്കി 69
- കോഴിക്കോട് 56
- തൃശൂര്‍ 55
- പത്തനംതിട്ട 43
- കണ്ണൂര്‍ 37
- പാലക്കാട് 33
- ആലപ്പുഴ 32
- മലപ്പുറം 29
- വയനാട് 28
- കാസര്‍കോഡ് 8
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റൂഷനൽ ക്വാറന്റീനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 7980 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,886 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍ ആരുംതന്നെയില്ല. 769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1597 പേര്‍ രോഗമുക്തി നേടി. രോഗമുക്തരുടെ ജില്ല തിരിച്ചുള്ള കണക്ക്;
- തിരുവനന്തപുരം 257
- കൊല്ലം 95
- പത്തനംതിട്ട 68
- ആലപ്പുഴ 42
- കോട്ടയം 209
- ഇടുക്കി 207
- എറണാകുളം 313
- തൃശൂര്‍ 141
- പാലക്കാട് 34
- മലപ്പുറം 44
- കോഴിക്കോട് 17
- വയനാട് 63
- കണ്ണൂര്‍ 82
- കാസര്‍കോഡ് 25
ഇതോടെ 7980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,46,221 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Content Highlights: Kerala Covid updates March 14


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !