കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷൻ (KSUVDBA) മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം 15 -03-2022 പുത്തനത്താണിയിൽ വെച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് UT ഷാജഹാൻ ആധ്യക്ഷ്യം വഹിച്ചു. മലപ്പുറം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ ശ്രീ. VA സഹദേവൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത സമ്മേളനത്തിൽ ,വാഹന ഭേദഗതി ബിൽ,സ്ക്രാപ്പ് പോളിസി, ഇൻഷൂറൻസ് വർദ്ധന RTO ഫീസ് വർദ്ധന എന്നിവ പുന:പരിശോധിക്കുകയും , അസംഘടിത തൊഴിൽ മേഖലയായ ഈ സംഘടനയിലെ അംഗങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി തൊഴിൽ മേഖലയായി അംഗീകരിക്കുവാൻ വേണ്ടി പ്രതിനിധി സമ്മേളനം കേന്ദ്ര , സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
പുതിയഭാരവാഹികളായി സൈതാലികുട്ടിഹാജി വളാഞ്ചേരി (ചെയർമാൻ), UT ഷാജഹാൻ (പ്രസിഡൻറ് ), സിദ്ധീഖ് മുന്നിയൂർ (ജനറൽസെക്രട്ടറി), സുനി മഞ്ചേരി (ട്രഷറർ), മുജീബ് മൊറയൂർ (വർക്കിംഗ് ജനറൽ സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.
Content highlights: Kerala State Used Vehicle Dealers & Brokers Association Malappuram District Representative Conference organized at Puthanathani

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !