കുറ്റിപ്പുറം: തങ്ങൾ പടിയിൽ കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാനെത്തിയയാളെ കുറ്റിപ്പുറം ഭാഗത്ത് നിന്നെത്തിയ നാലംഗ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ ഇവർ തങ്ങൾ പടി സ്വദേശിയായ ഇയാളെ സംഘം ചേർന്ന് മദ്ദിച്ചിരുന്നു ഇതിനെതിരെ നാട്ടുകാർ ഇവരെ വളഞ്ഞപ്പോൾ സംഘത്തിലെ ഒരാൾ കത്തിയൂരി കുത്താനോങ്ങുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ വന്ന ബൈക്കുകളിൽ രക്ഷപെട്ടുകയായിരുന്നു.
തുടർന്ന് ഇതിൽ കേസെടുത്ത കുറിപ്പുറം പൊലീസ് കുറ്റിപ്പുറം മിനിപമ്പ എന്നിവിടങ്ങളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചിരുന്നുഇവർ തിരൂർ ഭാഗത്ത് നിരന്തരം കുഴപ്പമുണ്ടാക്കുന്നവരും ലഹരി സംഘത്തിൽ പെട്ടവരുമാണെന്ന് തുടർന്ന് നടന്ന അന്വേഷണത്തിൽ മനസിലായി. തുടർന്ന് തിരൂർ പൊലീസിന്റെ സഹായത്തോടെ ഇവരെ വീട്ടിൽ നിന്ന് പിടിക്കുടുകയായിരുന്നു.
ആഷിഖ് 26 വയസ്സ് മാങ്ങാട്ടയിൽ ഹൗസ് പറവണ്ണ
നിസാമുദ്ദീൻ 21 വയസ്റ്റ് ഐദ്രൂന്റെ വീട്ടിൽ കൂട്ടായി എന്നി തിരുർ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുപ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഫെമീഷിന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !