'ആശുപത്രിയില്‍ വൃത്തിയില്ല' പരാതി പരിശോധനക്കെത്തിയ എംഎല്‍എ ഗണേഷ് കുമാര്‍ ചൂലെടുത്ത് തൂത്ത് വൃത്തിയാക്കി | വീഡിയോ

0
'ആശുപത്രിയില്‍ വൃത്തിയില്ല' പരാതി പരിശോധനക്കെത്തിയ എംഎല്‍എ ഗണേഷ് കുമാര്‍ ചൂലെടുത്ത് തൂത്ത് വൃത്തിയാക്കി| വീഡിയോ | MLA Ganesh Kumar, who came to check the complaint, cleaned the toilet with a broom Video
ആശുപത്രികളില്‍ കോടികള്‍ മുടക്കി സൗകര്യമൊരുക്കി തരുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ട്,” തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ട ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകളാണിത്. ആശുപത്രിയില്‍ വൃത്തിയില്ല എന്ന പരാതിയെ തുടര്‍ന്ന പരിശോധനക്കെത്തിയതായിരുന്നു എംഎല്‍എ.

ഓരോ മുറിയിലും കയറി തറ മുതൽ പരിശോധിച്ച എംഎല്‍എ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. പ്രത്യേകം നല്‍കിയ പല ഉപകരണങ്ങളും ഉപയോഗ ശൂന്യമായിരുന്നു തുരുമ്പെടുത്തതും എംഎല്‍എ ചൂണ്ടിക്കാണിച്ചു. വൃത്തിഹീനമായിക്കിടന്ന തറ ചൂലെടുത്ത് സ്വയം വൃത്തിയാക്കാനും ഗണേഷ് കുമാര്‍ മടിച്ചില്ല.

താന്‍ തറ തുടയ്ക്കുന്നത് ഇവിടെയുള്ള ജീവനക്കാര്‍ക്ക് ലജ്ജ തോന്നാനാണെന്നും അദ്ദേഹ പറഞ്ഞു. ഫാര്‍മസിയിലെ വീഴചകള്‍ എംഎല്‍എയെ കൂടുതല്‍ ക്ഷുഭിതനാക്കി. ഒന്ന് തുടച്ച് വൃത്തിയാക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് പൊട്ടിയ മരുന്ന് കുപ്പികളുടെ അവിശിഷ്ടം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പണം വെറുതെ കളയാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൗചാലയം വരെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചിലവഴിച്ചായിരുന്നു ആശുപത്രി സജ്ജമാക്കിയത്. ഉദ്ഘാടനം പോലും നിര്‍വഹിക്കാതെയായിരുന്നു ജനങ്ങള്‍ക്കായി ആശുപത്രി തുറന്നു നല്‍കിയത്. മന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് വൃത്തിയാക്കിയിരിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം.

Content Highlight: MLA Ganesh Kumar, who came to check the complaint, cleaned the toilet with a broom Video
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !