യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ സനയിലെ അപ്പീൽ കോടതി തള്ളി. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയായ നിമിഷക്ക് വധശിക്ഷ ലഭിച്ചത്
സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരൻ മകന്റെയും കാര്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
നിമിഷക്ക് വേണമെങ്കിൽ സുപ്രീം ജുഡീഷ്യൽ കൗണിസിലിനെ സമീപിക്കാം. പക്ഷേ യെമനിലെ നിയമവ്യവസ്ഥ പ്രകാരം ഇനി വധശിക്ഷയിൽ നിന്നൊഴിവാക്കുക സാധ്യമല്ല. വധശിക്ഷ ഒഴിവാക്കാനായി നിമിഷ മുന്നോട്ടുവെച്ച കാരണങ്ങളെല്ലാം അപ്പീൽ കോടതി തള്ളിയതാണ്
ആകെയുള്ള സാധ്യത കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതിക്ക് മാപ്പ് നൽകുകയെന്നതാണ്. ചോരപ്പണം വാങ്ങി ഇവർ മാപ്പ് നൽകിയാൽ വധശിക്ഷയിൽ നിന്നൊഴിവാകാം. പക്ഷേ തലാലിന്റെ കുടുംബം ഇതുവരെ മാപ്പ് നൽകാൻ തയ്യാറായിട്ടില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !