മലപ്പുറം|മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. മുഹമ്മദ് ബഷീർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർഥിച്ചു. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു.മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങൾ.
Content Highlight : Panakkad Sadiqali Shihab has announced himself as the state president of the Muslim League
Content Highlight : Panakkad Sadiqali Shihab has announced himself as the state president of the Muslim League
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !