വ്ലോഗറും മലയാളം ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത

0
വ്ളോഗറും മലയാളം ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത | Mystery over the death of vlogger and Malayalam album star Rifa Mehnu
ദുബൈ|വ്ളോഗറും മലയാളം ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ദുബായ് ജാഫിലിയയിലെ ഫ്‌ളാറ്റിലാണ് ഇരുപത്തിയൊന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് ഖബറടക്കും. ആത്മഹത്യയാണെന്ന വിവരമാണ് ലഭിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. 

വ്ളോഗറും മലയാളം ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത
അതേസമയം, ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മരിക്കുന്നതിന് തലേന്ന് രാത്രി ഒൻപതോടെ റിഫ വിഡിയോകോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു. തന്റെ കുഞ്ഞുമകന് ഉമ്മ നൽകിയ ശേഷമാണ് ഫോൺവച്ചത്.
വ്ളോഗറും മലയാളം ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത
തിങ്കളാഴ്ച രാത്രി ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഭർത്താവ് പറയുന്നത്. ഇയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് നീക്കം ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് മെഹ്നാസിനെ റിഫ പരിചയപ്പെട്ടത്. മൂന്ന് വർഷം മുൻപായിരുന്നു വിവാഹം. ഒന്നര വയസുള്ള മകനെ വീട്ടിൽ ഏൽപിച്ചാണ് ഗൾഫിലേക്ക് പോയത്. റിഫയും ഭർത്താവും ഒരുമിച്ച് ബുർജ് ഖലീഫയ്ക്കു മുൻപിൽ നിന്ന് എടുത്ത വിഡിയോയാണു അവസാനമായി ഇവർ പോസ്റ്റ് ചെയ്തത്.

Content Highlight: Mystery over the death of vlogger and Malayalam album star Rifa Mehnu

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !