യുദ്ധത്തിനെതിരെ പട്ടം പറത്തിയും സൈക്കിൾ റാലി നടത്തിയും വിദ്യാർത്ഥികളുടെ പ്രതിഷേധം

0
യുദ്ധത്തിനെതിരെ പട്ടം പറത്തിയും സൈക്കിൾ റാലി  നടത്തിയും വിദ്യാർത്ഥികളുടെ പ്രതിഷേധം | Students protest by flying kites and holding bicycle rallies against the war
കോട്ടക്കൽ
| യുക്രയിന് മേൽ റഷ്യനടത്തിയ യുദ്ധത്തിനെതിരെ  പ്രതിഷേധവുമായി വിദ്യാർത്ഥികൾ. "ആയുധം കൊണ്ടല്ല സ്നേഹം കൊണ്ടാണ് ശത്രുവിനെ തോൽപ്പിക്കേണ്ടത്" എന്ന ആശയം ഉയർത്തിപ്പിടിച്ച്  ഇനിയൊരു യുദ്ധം നമുക്ക് വേണ്ട എന്ന ആഹ്വാനവുമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പട്ടം പറത്തി പ്രതിഷേധിച്ചു. 

റഷ്യ യുക്രെയിന് മേൽ നടത്തുന്ന അക്രമണത്തിൽ പ്രതിഷേധിച്ചും യുദ്ധ കെടുതിയാൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് വിദ്യാർത്ഥികൾ പട്ടം പറത്തിയത്. വീടുകളിൽൽ നിന്നു പട്ട മുണ്ടാക്കിയാണ് വിദ്യാർത്ഥികൾ വിദ്യാലത്തിലെത്തിയത്. യുദ്ധ വിരുദ്ധ സൈക്കിൾ റാലി കെ.സുധ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, എന്നിവയും നടന്നു. പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, അധ്യാപകരായ എ.ഷബീർ, ടി ഹരീഷ്, കെ സാബിറ നുസ്റത്ത്, കെ നിജ , വനജ , കെ സക്കീന, ജെബി ജോസ് , രാഗിമ, എന്നിവർ സംസാരിച്ചു.

Content Highlight: Students protest by flying kites and holding bicycle rallies against the war
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !