നൂതന ചികിത്സാ സൗകര്യങ്ങളുള്ള തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സപെഷ്യാലിറ്റി പദവിലേക്ക് ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ച നൂതന കേള്‍വി ബേര യൂണിറ്റ് ഉദ്ഘാടനവും ശ്രവണ സഹായി വിതരണവും തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലഘട്ടത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉതകുംവിധം പ്രവര്‍ത്തിക്കാന്‍ ആരോഗ്യവിഭാഗത്തിന് കഴിഞ്ഞത് കേരളത്തിന്റെ മേന്മയയാണെന്ന് മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ശ്രവണ സഹായ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ നസീബ അസീസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നസീമ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ എടശേരി, വി.കെ.എം ഷാഫി, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, എ.പി വഹാബ്, ഇ.അഫ്സല്‍, വാര്‍ഡ് കൗണ്‍സിലര്‍ സലാം മാസ്റ്റര്‍, ഡി.എം.ഒ ഡോ.രേണുക, ഡി.പി.എം ഡോ.അനൂപ്, എന്‍.പി.പി.സി.ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.വി.എം അബാസ്, ജോയിന്റ് ആര്‍.ടി.ഒ എം.അന്‍വര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ.ആര്‍ ബേബി ലക്ഷ്മി, എച്ച്.എം.സി അംഗങ്ങള്‍, സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlight : Tirur District Hospital Super Specialty Will be promoted to the post: Minister V. Abduhiman
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !