നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് നെറ്റ്ഫ്‌ലിക്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യയില്‍ ഭാവിയില്‍ നടത്താനിരുന്ന ചിത്രീകരണങ്ങളും ഏറ്റടുക്കലുകളും നിര്‍ത്തിവെക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് അറിയിച്ചത്. യുക്രെയ്‌നിന് മനുഷത്വപരമായ സഹായങ്ങള്‍ പിഡബ്ലൂസി ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ലൂസി കേരള സര്‍ക്കാറിന്റെ സ്‌പെയ്‌സ് പാര്‍ക്കില്‍ റിസോഴ്‌സ് പേഴ്‌സണായി സ്വപ്‌ന സുരേഷിനെ നിയമിച്ച സംഭവം വിവാദമായിരുന്നു.
നേരത്തെ സാമൂഹിക മാധ്യമമായ ടിക് ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് വീഡിയോ കണ്ടെന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുന്നു എന്നായിരുന്നു അന്ന് ടിക് ടോക് അറിയിച്ചത്. ഇതിന് പുറമേ നിരവധി മാധ്യമ സ്ഥാപനങ്ങളും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നേരത്തേ റഷ്യ രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമത്തില്‍ ഇതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചിരുന്നു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !