ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. ഇത് 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇതോടെ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, യുക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. കീവിനടുത്തുള്ള ഇര്‍പിനില്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. ഒരു അമ്മയും രണ്ട് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒഡെസ അടക്കമുള്ള നഗരങ്ങളില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്.
അതേസമയം, 80ഓളം ഫൈറ്റര്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്ന് യുക്രൈന്‍ അവകാശപ്പെടുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പോളണ്ടിലേക്ക് മാറി അവിടെ സമാന്തര ഭരണകൂടം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !