മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന്. 'കിംഗ് റിച്ചാര്‍ഡി'ലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി 'ദ ഐയ്സ് ഓഫ് ടമ്മി ഫായെ' എന്ന ചിത്രത്തിലെ അഭിനയത്തിന് ജസീക്ക ചസ്റ്റന്‍ തെരഞ്ഞെടുക്കപ്പെട്ടു.
'കോഡ'യാണ് മികച്ച ചിത്രം. ജയിന്‍ കാമ്ബയിനാണ് മികച്ച സംവിധായക. 'ദ പവര്‍ ഓഫ് ദ ഡോഗ്' എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
മികച്ച സഹനടനായി ട്രോയ് കോട്‌സൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. 'കോ?ഡ'യിലെ പ്രകടനത്തിനാണ് താരം അവാര്‍ഡ് നേടിയത്. മികച്ച സഹനടിയായി അരിയാന ഡെബോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ് ഒരുക്കിയ 'വെസ്റ്റ് സൈഡ് സ്റ്റോറി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം.
അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'ഡ്യൂണ്‍' ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദലേഖനം, ഒര്‍ജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, മികച്ച വിഷ്വല്‍ ഇഫക്‌ട്സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂണ്‍ നേടിയത്.
Content Highlights: Oscars: Best Actor Will Smith, Actress Jessica; 'Code' is the best film
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !