നവി മുംബൈ: ഐപിഎലിൽ പുതിയ നായകനു കീഴിൽ വെടിക്കെട്ട് ബാറ്റിംഗുമായി കൂറ്റൻ സ്കോർ നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ അതേ നാണയത്തിൽ തിരിച്ചടിച്ച് പഞ്ചാബ് കിംഗ്സ്. ബാംഗ്ലൂരിന്റെ 205 റൺസ് പിന്തുടർന്ന പഞ്ചാബ് ആറ് പന്ത് ശേഷിക്കേ ലക്ഷ്യം കണ്ടു.
സ്കോർ: ആർസിബി: 20 ഓവറിൽ രണ്ടു വിക്കറ്റിന് 205
പഞ്ചാബ് കിംഗ്സ്: 19 ഓവറിൽ അഞ്ചു വിക്കറ്റിന് 208
ആർസിബി ക്യാപ്റ്റൻ ഫഫ് ഡു പ്ലസിസ് (57 പന്തിൽ 88), വിരാട് കോഹ് ലി (29 പന്തിൽ 41 നോട്ടൗട്ട്), ദിനേശ് കാർത്തിക് (14 പന്തിൽ 32 നോട്ടൗട്ട്), അൻജു റാവത്ത് (20 പന്തിൽ 21) എന്നിവരുടെ ബാറ്റിംഗാണ് ബാംഗ്ലൂരിനെ വൻ സ്കോറിലെത്തിച്ചത്.
ടോസ് നേടിയ പഞ്ചാബ് നായകൻ മായങ്ക് അഗർവാൾ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി ഡുപ്ലസിയും അൻജു റാവത്തുമാണ് ഓപ്പണ്‍ ചെയ്തത്. ഇരുവരും 50 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഏഴാം ഓവറിന്റെ അവസാന പന്തിൽ റാവത്തിന്റെ കുറ്റി രാഹുൽ ചാഹർ തെറിപ്പിച്ചു. ഡു പ്ലസിക്കു കൂട്ടായി കോഹ് ലിയെത്തി. ഡുപ്ലസി തുടർച്ചയായി സിക്സുകൾ പായിച്ചും ആക്രമണമഴിച്ചുവിട്ടപ്പോൾ കോഹ്ലി മികച്ച കൂട്ടാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !