അബൂദബിയിലെത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയുണ്ടാവില്ല. വാക്‌സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ഈ ഇളവ് ലഭിക്കുമെന്ന് ഇത്തിഹാദ് എയർലൈൻസ് വാർത്താകുറിപ്പിൽ അറിയിച്ചു. അബൂദബിയിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന നിർബന്ധമില്ല എങ്കിലും ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ പരിശോധനക്ക് വിധേയമാകാം. വിമാനത്താവളത്തിലെ പി.സി.ആർ പരിശോധനാകേന്ദ്രത്തിൽ ഇതിന് 40 ദിർഹം ഈടാക്കും. നേരത്തേ വാക്‌സിൻ സ്വീകരിച്ച യാത്രികർക്ക് പുറപ്പെടുന്നതിനു മുമ്പുള്ള കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അബൂദബി അറിയിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം വന്നിറങ്ങിയ ശേഷമുള്ള പരിശോധനയും ഒഴിവാക്കി.
വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിലെ നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. കോവിഡ് ബാധിതരായിരുന്നുവെങ്കിൽ 30 ദിവസത്തിനുള്ളിൽ കോവിഡ് മുക്തരായെന്ന് വ്യക്തമാക്കുന്ന റിക്കവറി സർട്ടിഫിക്കറ്റ് വേണം. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് വേണം. 16 വയസ്സിൽ താഴെയുള്ള യാത്രികരെയാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ത്ടുണ്ട്. അബൂദബിയിൽ നിന്ന് പുറപ്പെടുന്നവരോ ട്രാൻസിറ്റ് യാത്രികരോ പി.സി.ആർ പരിശോധനയ്ക്കു വിധേയരാവേണ്ടതില്ല. എന്നാൽ, പോകുന്ന രാജ്യത്ത് പി.സി.ആർ നിർബന്ധമാണെങ്കിൽ മാത്രം പരിശോന നടത്തിയാൽ മതി.
Content highlight : Passengers arriving in Abu Dhabi will no longer have a PCR check at the airport
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !