കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കില്‍ തീപിടിത്തം. ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. കടയിലുണ്ടായിരുന്ന തയ്യല്‍ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് പുക വമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. മാളിന് അകത്തായതിനാല്‍ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
Content Highlight : | Fire at Kavyamadhavan's Lakshyaboutique
Content Highlight : | Fire at Kavyamadhavan's Lakshyaboutique
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !