സൗദിയിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്​ ലെവി ചുമത്താന്‍ തീരുമാനം

0
സൗദിയിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്​ ലെവി ചുമത്താന്‍ തീരുമാനം | Saudi Arabia has decided to impose a levy on domestic workers

റിയാദ്
: സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക്​ ലെവി ചുമത്താന്‍ തീരുമാനം.നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള വിദേശി താമസക്കാരനും,​ ഒരോ വ്യക്തിക്കും വര്‍ഷത്തില്‍ 9,600 റിയാല്‍ തോതില്‍ ലെവി ചുമത്തണമെന്നാണ് തീരുമാനം.മാനവ വിഭവശേഷി മന്ത്രാലമാണ് ഇത് ​ വ്യക്തമാക്കി​യത്​.

തീരുമാനം രണ്ട്​ ഘട്ടങ്ങളിലായാണ്​ നടപ്പിലാക്കുക.ആദ്യ ഘട്ടം 2022 മെയ്​ 22 മുതലും രണ്ടാം ഘട്ടം 2023 മെയ്​ 13 മുതലുമായിരിക്കും ആരംഭിക്കുക. ആദ്യഘട്ടത്തില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള താമസക്കാര്‍ക്കും വേണ്ടി പുതിയ വിസയില്‍ രാജ്യത്തെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്​ മാത്രമായിരിക്കും ലെവി നടപ്പാക്കുക.രണ്ടാം ഘട്ടത്തില്‍ നിലവിലുള്ളതും പുതുതായി വരുന്നതുമായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി അടക്കേണ്ടിവരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Content Highlight : Saudi Arabia has decided to impose a levy on domestic workers
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !