കെ-റെയിലിനെതിരെ പ്രതിഷേധം: ആത്മഹത്യാ ഭീഷണി; സ്ത്രീകളെ പോലീസ് വലിച്ചിഴച്ചു

0
കോട്ടയം
| ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ- റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം. അഞ്ചുമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പോലീസ് സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. സ്ത്രീകളെയും മറ്റും റോഡിലൂടെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. സമരക്കാരെ പൂര്‍ണമായും നീക്കം ചെയ്തതിന് പിന്നാലെ കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിച്ചു. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധിച്ച അമ്മയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയതു കണ്ട് കരയുന്ന കുഞ്ഞും സമരസ്ഥലത്തുനിന്നുള്ള സങ്കടക്കാഴ്ചയായി. എനിക്കെന്റെ അമ്മയെ വേണം എന്നായിരുന്നു കുഞ്ഞിന്റെ കരച്ചില്‍. ആരോഗ്യപ്രശ്‌നമുള്ള വയോധിക ഉള്‍പ്പെടെയുള്ളവര്‍ വൈകാരിക പ്രതികരണവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. സ്ഥലത്തെത്തിയ കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി.ജെ. ലാലിയെയും പോലീസ് അറസ്റ്റ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലിയെ ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Protest against K-Rail: Suicide threat; The women were dragged away by police
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !