നാല്‍പത്തിയേഴാമത് സംസ്ഥാന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയിലേക്ക് മെഡലുകള്‍ കൊണ്ടുവന്ന കായികപ്രതിഭകളെ ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആദരിച്ചു.
50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ റെഹാന്‍ ജെറി, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സബ് ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃതു കൃഷ്ണ എന്നിവരെയാണ് ആദരിച്ചത്. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ റെഹാന്‍ ജെറി ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. നാട്ടിലെ കുളത്തില്‍ പരിശീലനം നടത്തിയാണ് ഹൃതു കൃഷ്ണ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്. പി., എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ് , കെ. മനോഹരകുമാര്‍, പി. ഹൃഷികേശ് കുമാര്‍, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോണി ചെറിയാന്‍, സെക്രട്ടറി പ്രകാശ് വി, ജോ. സെക്രട്ടറി വി.പി. സുധീര്‍, പരിശീലകന്‍ അനില്‍ കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights : Medal winners at the State Aquatic Championships were honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !