റിയാദ്|സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇനി മുതല്‍ സൗജന്യ കൊവിഡ് ചികിത്സ യില്ല. ഇവിടങ്ങളിലെ കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് ഇനി മുതല്‍ സര്‍ക്കാര്‍ വഹിക്കില്ലെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍. പകരം ചികില്‍സാ ചെലവ് രോഗികളില്‍ നിന്നു തന്നെ ഈടാക്കണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. എല്ലാ അംഗീകൃത ആരോഗ്യ സേവന ദാതാക്കള്‍ക്കും അംഗീകൃത ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മാര്‍ച്ച് 13 നു മുമ്പ് കൊവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയവര്‍ക്കുള്ള ചികിത്സകള്‍ തുടര്‍ന്നും നല്‍കും. ഇവരെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതു വരെയുള്ള സൗജന്യ ചികില്‍സയാണ് തുടരുക. ന്യൂമോണിയ ബാധിച്ചും ഓക്സിജന്‍ ലഭിക്കാതെയും ഗുരുതരാവസ്ഥയിലായവര്‍ക്കും അവര്‍ ആശുപത്രി വിടുന്നതു വരെയുള്ള കാലം സൗജന്യ ചികിത്സ ലഭിക്കും. അതേസമയം, കോവിഡ് സംശയിക്കുന്നവര്‍ ഒപി ക്ലിനിക്കുകളില്‍ വച്ച് നടത്തുന്ന ടെസ്റ്റുകള്‍ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കില്ല.
ആശുപത്രി അഡ്മിഷന്‍ വേണ്ടിവരുന്ന കേസുകള്‍ക്ക് ഇത് ബാധകമല്ല. ഇങ്ങനെ സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന കേസുകളില്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ചാര്‍ജ് മാത്രമേ നല്‍കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത രോഗികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വകരിക്കും.
നേരത്തേ മറ്റേതെങ്കിലും രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് കോവിഡ് ബാധിക്കുകയും ചെയ്ത കേസുകളില്‍ ടെസ്റ്റുകള്‍ക്കും ചികില്‍സയ്ക്കുമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്കും ഇത് ബാധകമാണ്.
Content Highlights : Free Kovid treatment has been discontinued in private hospitals in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !