എസ്ഡിപിഐ ൽ അംഗത്വമെടുത്ത 400 പേർക്കുള്ള സ്വീകരണവും പൊതുയോഗവും വളാഞ്ചേരിയിൽ നടന്നു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ എസ്ഡിപിഐ യിൽ പുതുതായി അംഗത്വം എടുത്ത 400 ഓളം പേർക്കാണ് എസ്ഡിപിഐ കോട്ടക്കൽ മണ്ഡലം കമ്മറ്റി റിിി സ്വീകരണംനൽകിയത്.
സ്വീകരണ പൊതു യോഗം എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്തു.
പൊതുയോഗത്തിൽ ഡോക്ടർ.സി എച്ച് അഷ്റഫ് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡൻറ്. മുസ്തഫ പാമങ്ങാടൻ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി കെ സി സലാം മാസ്റ്റർ ജില്ലാ ട്രഷറർ വീ ടി ഇക്രം ഉൽ ഹഖ് ജില്ലാ വൈസ് പ്രസിഡൻറ് എം പി മുസ്തഫ മാസ്റ്റർ ജില്ലാ സമിതി അംഗം എംപി മുജീബ് മാസ്റ്റർ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് കെ പി മുസ്തഫ മണ്ഡലം സെക്രട്ടറി. സി എച്ച് അലി എന്നിവർ സംസാരിച്ചു.
നാസർ കരേക്കാട്, അലവിക്കുട്ടി ഇരുമ്പിളിയം, ഹസ്സൻ ബാവ,അബൂബക്കർ കുന്നത്ത് ,ഷബീർ പിടി ഇരുമ്പിളിയം, ശരീഫ്, ബഷീർ, ശിഹാബ്, സൈനുദ്ദീൻ, റഷീദ്, ഫൈസൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി. വളാഞ്ചേരി മുനിസിപ്പൽ പരിസരത്തുനിന്ന് തുടങ്ങിയ ജാഥ ടൗൺ ചുറ്റി ബസ്സ്റ്റാൻഡിൽ സമാപിച്ചു .
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !