കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുതിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി.
യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ സെലെന്‍സ്‌കി, യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പുതിന്‍ തയാറായാല്‍ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും വ്യക്തമാക്കി.
യുക്രെയ്‌നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുതിന്‍ ഉറപ്പുനല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ചചെയ്യാം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യപ്പെടണമെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ താന്‍ തയ്യാറാണെന്ന് യുക്രൈനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു.
'ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷ ആഗ്രഹിക്കുന്ന യുക്രൈനിനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യയ്ക്കും', വൊളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
Content Highlights: Selensky said Russia could abandon its bid for NATO membership if it withdraws its troops


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !