മലപ്പുറം : വിശുദ്ധ റമളാൻ മാസത്തിന് മുന്നോടിയായി എസ്.വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശുചീകരണ വാരം "നനച്ചുളി" ഇന്ന് ആരംഭിക്കും.
പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം മഞ്ചേരി യൂത്ത് സ്‌ക്വയറിൽ എസ്.വൈ. എസ് ജില്ലാ സെക്രട്ടറി സയ്യിദ് മുർതള ശിഹാബ് തങ്ങൾ നിർവഹിച്ചു. ആയിരത്തിലധികം പള്ളികൾ, 650 യൂത്ത് സ്‌ക്വയർ, 400 സാന്ത്വന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. ശുചീകരണത്തിന് ടീം ഒലീവ് അംഗങ്ങളും സാന്ത്വനം വളണ്ടിയർമാരും നേതൃത്വം നൽകും .
പതിനൊന്ന് സോണുകളിലും ഇതിന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ അബ്ദുൽഹകീം സഖാഫി ഒറവംപുറം , മുഹമ്മദലി ലതീഫി വണ്ടൂർ , നിസാർ മിസ്ബാഹി അരീക്കോട് , ഫള്ലുൽ ആബിദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !