കാസർഗോഡ്| ഐ എസ് എൽ മത്സരം കാണാൻ ഗോവയിൽ പോയ രണ്ട് യുവാക്കൾ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മിനിലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് ടീമംഗം റബീറിന്റെ ബന്ധുവാണ് അപകടത്തിൽ മരിച്ച ജംഷീർ. ഒതുക്കുങ്ങലിൽ നിന്ന് കാറിൽ യാത്ര തിരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അവസാനനിമിഷം ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശഉപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !