ഡല്‍ഹി: രാജസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് പിഴുതതിന് പിന്നാലെ ഉമ്രാന്‍ മാലിക്കിനെ പ്രശംസയില്‍ മൂടി ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
ഉമ്രാന്‍ മാലിക് ഇന്ത്യന്‍ താരമാണ്, കരുതലോടെ കൈകാര്യം ചെയ്യണം എന്നാണ് രവി ശാസ്ത്രി പറയുന്നത്.
ഉമ്രാന്‍ മാലിക്കിന്റെ ആറ്റിറ്റിയൂഡ് എനിക്ക് ഇഷ്ടപ്പെട്ടു. ഒരുപാട് പഠിക്കാന്‍ ഉമ്രാന് കഴിയും. ശരിയായ ഏരിയകളില്‍ എറിയാന്‍ ഉമ്രാന് കഴിഞ്ഞാല്‍ ഒരുപാട് ബാറ്റേഴ്സിനെ വിറപ്പിക്കാന്‍ കഴിയും. ഉമ്രാനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചിരിക്കും ഇതെല്ലാം. വേണ്ട സന്ദേശങ്ങള്‍ ശരിയായ സമയം ഉമ്രാന് നല്‍കണം, രവി ശാസ്ത്രി പറഞ്ഞു.
'ഉമ്രാന്റെ കഴിവിലും പ്രാപ്തിയിലും ഒരു സംശയവും വേണ്ട. ഇന്ത്യന്‍ കളിക്കാരനാണ് ഈ താരം, ദേശിയ ടീം മാനേജ്മെന്റുകള്‍ ഉമ്രാനെ വേണ്ടവിധം ശ്രദ്ധിക്കണം എന്നത് ചൂണ്ടി രവി ശാസ്ത്രി പറയുന്നു. എപ്പോഴണ് ഉമ്രാന്‍ എല്ലാ അര്‍ഥത്തിലും തയ്യാറായിരിക്കുന്നത് എന്ന് പറയാനാവില്ല. അത് കാത്തിരുന്ന് കാണണം. എന്നാല്‍ ഉമ്രാനുമായി വേണ്ട രീതിയില്‍ ആശയവിനിമയം നടത്തണം.'
Content Highlights: Umran Malik is India's star and should be handled with care: Ravi Shastri
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !