ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്.
സംസ്ഥാനത്ത് ഡീസല്‍ വില 100 രൂപ കടന്നു.
111 രൂപ 45 പൈസയാണ് കോഴിക്കോട് പെട്രോള്‍ ലിറ്ററിന് വില. ഡീസലിന് 98 രൂപ 45 പൈസയും. കൊച്ചിയില്‍ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് ഡീസല്‍ വില 100.14ലേക്ക് എത്തി. 11 ദിവസത്തിന് ഇടയില്‍ പെട്രോളിന് 6.95 രൂപയാണ് കൂടിയത്. ഇത്രയും ദിവസത്തില്‍ ഡീസലിന് കൂടിയത് 6.74 രൂപ.
പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. വീടുകള്‍ക്ക് മുമ്ബിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തിയാണ് പ്രതിഷേധിക്കുക.
Content Highlights: Fuel prices continue to rise; Diesel prices in the state have crossed Rs 100 per liter
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !