കുറ്റിപ്പുറം ചുങ്കം-പാഴൂര്‍ റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ വാഹന ഗതാഗതം നിരോധിച്ചു. പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിരോധനം തുടരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കൊണ്ടോട്ടി റോഡ് സെക്ഷന് കീഴില്‍ വരുന്ന ഫാറൂഖ് കോളജ് (കരുമകന്‍ കാവ് അമ്പലപ്പടി) മുതല്‍ എള്ളാത്ത് പുറായ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു. ഫാറൂഖ് കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രാമനാട്ടുകര ബൈപ്പാസ് ഫാറൂഖ് ചുങ്കം വഴിയും ഊര്‍ക്കടവ് ഭാഗത്ത് നിന്നും അഴിഞ്ഞിലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍കോട്ടുപാടം പെരിങ്ങാവ് വഴിയും, അഴിഞ്ഞിലം ഭാഗത്ത് നിന്ന് ഊര്‍ക്കടവ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രാമനാട്ടുകര ബൈപ്പാസ് വഴി പതിനൊന്നാം മൈല്‍ പേങ്ങാട് കോട്ടുപാടം വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !