ചട്ടിപ്പറമ്പ്| കൊടുംചൂടില്‍ വിദ്യാര്‍ഥികള്‍ക്ക് തണുപ്പേകാന്‍ ചട്ടിപ്പറമ്പ് പി.എം.എസ്.എ. എല്‍.പി. സ്‌കൂളില്‍ 'വീ കൂള്‍ ആന്‍ഡ് സ്മാര്‍ട്ട്' പദ്ധതി നടപ്പാക്കി. എല്ലാ ദിവസവും പഴങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ ജൂസുകളും മധുര പാനീയങ്ങളും ലഘുഭക്ഷണവും വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യുന്നതാണ് പദ്ധതി.
മലപ്പുറം മേല്‍മുറി എം.സി.ടി. ട്രൈനിങ് കോളേജില്‍ നിന്നുള്ള അധ്യാപക പരിശീലനാര്‍ഥികളുടെ സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം പദ്ധതി നടപ്പാക്കിയത്.
പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക ഗ്ലാഡ്‌ലി തോമസ് നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പസിഡന്റ് കുഞ്ഞിരാമന്‍ ലഘുഭക്ഷണ വിതരണം നടത്തി.
അധ്യാപികരായ സി.എച്ച്. മൊയ്തു, വി. സ്വപ് ന, എം.ടി. സബ്‌ന, സി.എച്ച്. സാഹിറ, വി.പി. ഉമ്മുഹബീബ, എം.സി.ടി. ട്രൈനിങ് കോളേജിലെ അധ്യാപക പരിശീലനാര്‍ഥികളായ എം.ടി. മുര്‍ഷിദ്, പി.എം. ശ്രീരാഗ്, വി. ഷിഫ്‌ന, റിന്‍ഷാ നഹന, കെ.പി. ഹിമ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !