ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് തടയിടാന്‍ വാ‌ട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍

0
ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് തടയിടാന്‍ വാ‌ട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍ | WhatsApp's new feature to block forwarded messages
ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് തടയിടാന്‍ ഒരുങ്ങി വാ‌ട്സ്‌ആപ്പ്. ഗ്രൂപ്പുകളിലേക്ക് മെസ്സേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നതുമാ ബന്ധപ്പെട്ട് പുതുയ ഫീച്ചര്‍ ഒരുക്കാനാണ് പുതിയ വിവരം.

പല ഗ്രൂപ്പുകളിലേക്ക് അനാവശ്യമായി സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് തടയാനാണ് വാട്സ്‌ആപ്പ് പദ്ധതിയിടുന്നത്. വായിക്കുക പോലും ചെയ്യാതെ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ കൂടുതലായി പ്രചരിക്കുന്ന സോഷ്യല്‍മീഡിയയാണ് വാ്സ്‌ആപ്പ്. ഒരു സമയം ഒരു ചാറ്റിലേക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അപ്‌ഡേറ്റ് വാട്സ്‌ആപ്പ് മുമ്ബ് പുറത്തിറക്കിയിരുന്നു. ഫോര്‍വേഡ് മെസേജുകള്‍ വൈറല്‍ ആകുന്നത് തടയാന്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് വാട്‌സ്‌ആപ്പ് പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.

ഒന്നില്‍ കൂടുതല്‍ തവണ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ ഇരട്ട അമ്ബടയാളങ്ങള്‍ ഉപയോഗിച്ച്‌ വാട്സ്‌ആപ്പ് ലേബല്‍ ചെയ്യാന്‍ തുടങ്ങിയതിന് ശേഷമാണ് അപ്ഡേറ്റ് പ്രഖ്യാപിച്ചത്. വാബീറ്റഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

' ഒരു സന്ദേശം ഫോര്‍വേഡ് ചെയ്‌തതായി അടയാളപ്പെടുത്തുമ്ബോള്‍, ഒരു സമയം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് അത് ഫോര്‍വേഡ് ചെയ്യാന്‍ ഇനി സാധ്യമല്ല. നിങ്ങള്‍ക്ക് ഈ സന്ദേശം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യണമെങ്കില്‍, നിങ്ങള്‍ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോര്‍വേഡ് ചെയ്യേണ്ടതുണ്ട്, ' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വാട്സ്‌ആപ്പ് സെര്‍ച്ച്‌ മെസേജ് ഷോര്‍ട്ട്കട്ട് എന്ന പുതിയ ഫീച്ചറില്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രൊഫൈലിലേക്ക് പോയി ചാറ്റിനുള്ളില്‍ ഒരു പ്രത്യേക മെസേജ് സെര്‍ച്ച്‌ ചെയ്ത് കണ്ടെത്താന്‍ യൂസറിനെ സഹായിക്കുന്ന ഫീച്ചറാണ് തയ്യാറാകുന്നത്. ഇത് ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഉപ്പോള്‍ തന്നെ ലഭ്യമാണ്. സെര്‍ച്ച്‌ മെസേജ് ഷോര്‍ട്ട്കട്ട് ഐഒഎസ് ഉപയോക്താക്കള്‍ക്കും പരീക്ഷണത്തിനായി നല്‍കാന്‍ തയ്യാറെടുക്കുകയാണ് വാട്സ്‌ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight : WhatsApp's new feature to block forwarded messages

More In Latest News:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !