കാടാമ്പുഴ|ലോക വൃക്ക ദിനത്തിൽ ഡയാലിസിസ് സെന്റർ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ച് ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രമായ ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വമാണ് ആതുര സേവന രംഗത്ത് പുതിയ മാതൃക തീർത്തു കൊണ്ട് തുടങ്ങാൻ തീരുമാനിച്ച ഡയാലിസിസ് സെന്ററിന്റെ കെട്ടിട നിർമ്മാണ പ്രവർത്തിക്ക് ലോക വൃക്ക ദിനമായ മാർച്ച് 10 ന് തുടക്കം കുറിച്ചത്.
ക്ഷേത്രത്തിന് കീഴിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഡിസ്‌പെൻസറിയെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയും റിസർച്ച് സെന്ററും ആക്കി ഉയർത്താനും പദ്ധതി ഉണ്ട്. നിർധനരായ വൃക്കരോഗികൾക്ക് ഏറെ ആശ്വാസം നൽകുന്ന ഈ സംരംഭത്തിന്റെ ശിലാ സ്ഥാപനം 2022 ജനുവരി 24 ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളിയാണ് നിർവഹിച്ചത്. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയാണ് അഞ്ച് കോടിയോളം രൂപ ചെലവിൽ നിർമ്മിക്കുന്ന വൃക്കയുടെ രൂപത്തിലു ള്ള ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തി ലോക വൃക്ക ദിനത്തിൽ തന്നെ തുടക്കമാവുന്നത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മാണ കമ്പനിയായ ആർക്കേഡ് ഗ്രൂപ്പ് ആണ് കെട്ടിടനിർമ്മാണം ടെൻഡർ എടുത്തിട്ടുള്ളത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയ കുമാർ, ദേവസ്വം മാനേജർ എൻ വി മുരളീധരൻ, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ആർക്കേഡ് ഗ്രൂപ്പ് പ്രതിനിധികളയായ കെ സന്തോഷ് കുമാർ, കെ വിനോദ് കുമാർ എന്നിവരും ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Content Highlights : Sri Katampuzha Bhagavathy Devaswom with a helping hand for the helpless
More In Latest News:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !