ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് 16 യൂട്യൂബ് ചാനലുകള്‍കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് 16 യൂട്യൂബ് ചാനലുകള്‍ കൂടി നിരോധിച്ച് കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകള്‍ ഇതേ വരെ നിരോധിച്ചിട്ടുണ്ട്.
പത്ത് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാന്‍ ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്. ഈ നിരോധിക്കപ്പെട്ട യൂട്യൂബ് അടിസ്ഥിത വാര്‍ത്താചാനലുകള്‍ക്ക് എല്ലാം ചേര്‍ത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിവരങ്ങളും, പരിശോധന നടത്താതെ വിവരങ്ങള്‍ പുറത്തുവിട്ടതിനും, വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനുമാണ് നടപടി. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്.
2021ലെ ഐടി നിയമത്തില്‍ പറയുന്ന അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചിരിക്കുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാനും, കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പടര്‍ത്താനും ഈ ചാനലുകള്‍ ശ്രമിച്ചതായി വാര്‍ത്താവിതരണ മന്ത്രാലയം പറയുന്നു.
ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് തെറ്റായതും പ്രകോപനപരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ആറ് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
Content Highlights: Senior Congress leader K Sankara Narayanan has passed away


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !