മണ്ണെണ്ണ വില കുത്തനെ കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വർധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നൽകേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയർന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
എണ്ണകമ്പനികൾ റേഷൻ വിതരണത്തിനായി കെറോസിൻ ഡീലേഴ്സ് അസോസിയേഷന് നൽകിയിരിക്കുന്ന വിലയിലാണ് വർധനവ്. ഒരു വർഷം മുൻപ് വില 28 രൂപയായിരുന്നു. വില വർധനവ് ഗണ്യമായി കൂടുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
എണ്ണവില വർധിച്ചതാണ് വില കുതിച്ചുയരാൻ കാരണമായി എണ്ണ കമ്പനികൾ വിലയിരുത്തുന്നത്. സംസ്ഥാനത്ത് മുൻഗണന വിഭാഗമായ പിങ്ക്, മഞ്ഞ് കാർഡുകാർക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ ഒരു ലിറ്ററും, വെള്ള നീല കാർഡുകാർക്ക് അര ലിറ്ററും, വൈദ്യുതി ഇല്ലാത്ത കാർഡുകാർക്ക് എട്ടു ലിറ്ററുമാണ് വിഹിതം. ഈ ക്വാർട്ടറിൽ കേന്ദ്ര വിഹിതം 40 ശതമാനം വെട്ടികുറച്ചതോടെ ജനങ്ങൾക്ക് റേഷൻകട വഴി നൽകുന്ന മണ്ണെണ്ണയുടെ അളവും സിവൽസപ്ലൈസ് വകുപ്പ് കുറയ്ക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !