വളാഞ്ചേരി: ഭരിക്കുന്നവരുടെ ചട്ടുകങ്ങളാവാതെ പോലീസ് അധികാരികൾ ഉത്തരവാദിത്തം നിറവേറ്റണമെന്ന് പ്രഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ .പൊതുമുതൽ കയ്യേറി നശിപ്പിച്ച സി പി എമ്മുകാർക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു വളാഞ്ചേരി മുനിസിപ്പൽ യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യു ഡി എഫ് ചെയർമാൻ പറശ്ശേരി ഹസൈനാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഗഫൂർ,നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, യുഡിഎഫ് കൺവീനർ സലാം വളാഞ്ചേരി ,കെ വി ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.യു യൂസഫ്, മുഹമ്മദലി നീറ്റുകാട്ടിൽ, സി അബ്ദുൽ നാസർ, റംല മുഹമ്മദ് ,വി കെ രാജേഷ്, കെ.മുസ്തഫ മാസ്റ്റർ, പാലാറ നൗഫൽ, മൂർക്കത്ത് മുസ്തഫ, സി ദാവൂദ്, ടി കെ സലിം ,അജേഷ് പട്ടേരി, ഹമീദ് കാർത്തല 'സിഎം റിയാസ്, മുജീബ് വാലാസി നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !