തിരുവനന്തപുരം : ഉദ്ഘാടനം മുതൽ പിന്തുടർന്ന വിവാദങ്ങളെ മറികടന്ന് കെ.എസ്.ആർ.ടി.സി സ്വിഫ്ട് പത്ത് ദിവസം കൊണ്ട് നേടിയത് 61 ലക്ഷം രൂപ. ഏപ്രിൽ 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോൾ 61,71,908 രൂപയാണ് ടിക്കറ്റ് ഇനത്തിൽ സ്വിഫ്ടിന് ലഭിച്ചത്.
എ.സി സ്ലീപ്പര്‍ ബസില്‍ നിന്ന് 28,04,403 രൂപയും, എ.സി സീറ്ററിന് 15,66,415 രൂപയും, നോണ്‍ എ.സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ 30 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍ സര്‍വീസിലെ എട്ട് ബസുകളും ബംഗളുരു സര്‍വീസാണ് നടത്തുന്നത്. എ.സി സീറ്റര്‍ ബസുകള്‍ പത്തനംതിട്ട-ബംഗളുരുര്, കോഴിക്കോട്-ബംഗളുരു എന്നിവിടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്കാണ് നോണ്‍ എ.സി സര്‍വീസ് നടത്തുന്നത്.
ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെ.എസ്,ആര്‍.ടി.സി -സ്വിഫ്ട് മാനേജ്‌മെന്റ് അറിയിച്ചു.
Content Highlights: During the controversy, Swift's ten-day earnings exceeded Rs 61 lakh


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !