Explainer | എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഇല്ലെങ്കിലും പണം പിന്‍വലിക്കാം; ഫോണ്‍ മാത്രം മതി

0

ഇനി എടിഎം മെഷീനില്‍ നിന്ന് കാശ് പിന്‍വലിക്കാന്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ (എടിഎം കാര്‍ഡ്) ആവശ്യമുണ്ടാകില്ല.

കാര്‍ഡ്‌ലെസ് പണം പിന്‍വലിക്കല്‍ സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. ഈ മാസം ആദ്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നതിനുള്ള സേവനം പ്രഖ്യാപിച്ചിരുന്നു. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ ഉപയോഗിച്ചായിരിക്കും കാര്‍ഡ്‌ലെസ് പിന്‍വലിക്കല്‍ പ്രവര്‍ത്തിക്കുക.

ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ മാത്രമേ ഇതുവരെ എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നുള്ളു. ക്യാഷ്‌ലെസ് പിന്‍വലിക്കല്‍ നിലവില്‍ വരുന്നതോടെ നമ്മുടെ ഫോണ്‍ ഉപയോഗിച്ച്‌ തന്നെ എടിഎമ്മില്‍ പണമിടപാട് നടത്താനാകും. ഇത് നിലവില്‍ വരുന്നതോടെ യുപിഐ ഉപയോഗിച്ചുള്ള പിന്‍വലിക്കലിനുള്ള ഓപ്ഷന്‍ എടിഎം സ്‌ക്രീനിലുണ്ടാകും. രണ്ട് തരത്തിലായിരിക്കും ഈ സേവനം പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും അന്തിമ വിവരങ്ങളില്‍ കൂടുതല്‍ കൃത്യത വരാനുണ്ട്.

ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള പിന്‍വലിക്കല്‍:

1. എടിഎം മെഷീനില്‍ യുപിഐ വിവരങ്ങള്‍ രേഖപ്പെടുത്തുക.

2. ശേഷം ക്യൂ ആര്‍ കോഡ് തെളിയാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3. സ്‌ക്രീനില്‍ തെളിയുന്ന ക്യൂ ആര്‍ കോഡ് ഫോണിലെ യുപിഐ ആപ്പ് (ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ളവ) ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്യുക.

4. ഫോണിലെ യുപിഐ തെളിയുന്ന അഭ്യര്‍ത്ഥന അംഗീകരിക്കുക.

5. എടിഎമ്മില്‍ നിന്ന് പണം പുറത്തു വരും.

യുപിഐ പിന്‍ ഉപയോഗിച്ചുള്ള പിന്‍വലിക്കല്‍:

1. എടിഎം മെഷീനില്‍ യുപിഐ വിവരങ്ങള്‍ രേഖപ്പെടുത്തുക.

2. യുപിഐ ആപ്പില്‍ വരുന്ന അഭ്യര്‍ത്ഥന അംഗീകരിക്കുക.

3. ശേഷം ആപ്പില്‍ യുപിഐ പിന്‍ രേഖപ്പെടുത്തുക.

4. എടിഎമ്മില്‍ നിന്ന് പണം പുറത്തു വരും.

സ്റ്റേറ്റ് ബാങ്ക്, എച്ചഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് ആദ്യമായി കാര്‍ഡ്‌ലെസ് എടിഎം സേനവനങ്ങള്‍ ലഭ്യമാകുന്ന ബാങ്കുകള്‍.
Content Highlights: You can withdraw money from an ATM even if you do not have a card; The phone alone is enough
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !