ഖത്തറിലെ മു​ഴു​വ​ൻ പ​ള്ളി​ക​ളും റ​മ​ദാ​നി​ൽ തു​റ​ക്കും; പ്രഖ്യാപനവുമായി ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം

0

ഖത്തർ:
രാജ്യത്തെ മുഴുവൻ പള്ളികളും റമദാനിൽ തുറക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാനിൽ സാധാരണയായി നടന്നുവരുന്ന എല്ലാ പരിപാടികളും നടക്കും. സെമിനാറുകൾ, മതപഠന ക്ലാസുകൾ, റമദാനിൽ സംഘടിപ്പിക്കുന്ന മത്സരങ്ങൾ, പ്രവാസികൾക്ക് വേണ്ടി അവരുടെ ഭാഷയിൽ ഒരുക്കിയിരിക്കുന്ന മത്സരങ്ങൾ എന്നിവയെല്ലാം നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വഖഫ്, സകാത് ഫണ്ട് എന്നിവയുടെ പിന്തുണയോടെയായിരിക്കും പരിപാടികൾ നടക്കുക. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ ആണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ എല്ലാ പ്രാർഥന കേന്ദ്രങ്ങളും തുറക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പള്ളിയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കും. റമദാൻ പ്രമാണിച്ച് പള്ളികളിൽ നവീകരണ പരിപാടികൾ കഴിഞ്ഞ രണ്ട് മാസം മുമ്പ് നടന്നു. പള്ളി പരിപാലന വിഭാഗം മേധാവി മുഹമ്മദ് ഹമദ് അൽ കുവാരിയാണ് ഇതിന് വേണ്ടി നേതൃത്വം നൽകിയത്.


റമദാനിൽ പള്ളികൾ തുറക്കുന്ന സമയം ഉടൻ അറിയക്കും. ശക്തമായ സുരക്ഷ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് പളളികൾ തുറക്കുക. റമദാൻ പ്രമാണിച്ച് കൂടുതൽ സൗകര്യങ്ങൾ പള്ളികളിൽ ഒരുക്കിയിട്ടുണ്ട്. തറാവീഹ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽക്കുന്നതിന് വേണ്ടി പ്രത്യേകം ഇമാമുമാരെ നിമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് 21 പുതിയ പള്ളികൾ ആണ് നിർമിച്ചത്. ഈ വർഷം 16 പുതിയ പള്ളികൾ നിർമ്മിച്ചിട്ടുണ്ട്. അർഹരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും. കഴി‍ഞ്ഞ വർഷം 4000 പേർ ഭക്ഷ്യ കിറ്റുകളുടെ ഗുണഭോക്താക്കളായി. ഇത്തവണ അത് ഇനിയും കൂടും എന്ന് വഖഫ് വിഭാഗം മേധാവി ഷെയ്ഖ് ഡോ. ഖാലിദ് ബിൻ മുഹമ്മദ് ആൽഥാനി.
Content Highlights: All mosques in Qatar will open in Ramadan; Ministry of Islamic Affairs with the announcement
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !