ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം

0

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ വിജയത്തുടർച്ച തേടിയിറങ്ങിയ ടീമുകളുടെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ‘ലോക്കാക്കി’ വിജയം പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്. ആവേശകരമായ മത്സരത്തിൽ ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസന്റെ മാരക ബോളിങ്ങാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. ഡൽഹിയുടെ മറുപടി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. ഗുജറാത്തിന്റെ വിജയം 14 റൺസിന്. ഫെർഗൂസൻ നാല് ഓവറിൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ 2 സീസണിൽ കളിച്ചത് ആകെ 2 കളി; ഇത്തവണ ഇതുവരെ 8 വിക്കറ്റ്: ഉജ്വലം ഉമേഷ്!
കഴിഞ്ഞ 2 സീസണിൽ കളിച്ചത് ആകെ 2 കളി; ഇത്തവണ ഇതുവരെ 8 വിക്കറ്റ്: ഉജ്വലം ഉമേഷ്!
29 പന്തിൽ ഏഴു ഫോറുകളോടെ 43 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. ലളിത് യാദവ് (22 പന്തിൽ 25), മൻദീപ് സിങ് (16 പന്തിൽ 18), റൂവ്മൻ പവൽ (12 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കുൽദീപ് യാദവ് 14 പന്തിൽ 14 റൺസോടെയും മുസ്താഫിസുർ റഹ്മാൻ അഞ്ച് പന്തിൽ മൂന്നു റൺസോടെയും പുറത്താകാതെ നിന്നു. അതേസമയം, ഓപ്പണർമാരായ പൃഥ്വി ഷാ (ഏഴു പന്തിൽ 10), ടിം സീഫർട്ട് (അഞ്ച് പന്തിൽ മൂന്ന്), അക്ഷർ പട്ടേൽ (നാലു പന്തിൽ എട്ട്), ഷാർദുൽ ഠാക്കൂർ (അഞ്ച് പന്തിൽ രണ്ട്), ഖലീൽ അഹമ്മദ് (0) എന്നിവർ നിരാശപ്പെടുത്തി.


14 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 118 റൺസുമായി വിജയപ്രതീക്ഷയിലായിരുന്നു ഡൽഹി. ആറു വിക്കറ്റ് കയ്യിലിരിക്കെ 36 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 54 റൺസ് മാത്രം. എന്നാൽ, രണ്ടാം സ്പെല്ലിനെത്തിയ ഫെർഗൂസൻ 15–ാം ഓവറിൽ ക്യാപ്റ്റൻ ഋഷഭ് പന്ത്, ഇരട്ടഫോറുകളുമായി മിന്നുന്ന തുടക്കം കുറിച്ച അക്ഷർ പട്ടേൽ എന്നിവരെ പുറത്താക്കിയത് മത്സരത്തിന്റെ ഗതി തിരിച്ചു. പിന്നീട് ആർക്കും നിലയുറപ്പിക്കാനാകാതെ പോയതോടെ ഡൽഹി തോൽവിയിലേക്ക് വഴുതി.


നാല് ഓവറിൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസനു പുറമെ നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഗുജറാത്തിനായി തിളങ്ങി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 22 റൺസ് വഴങ്ങിയും റാഷിദ് ഖാൻ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 46 പന്തുകൾ നേരിട്ട ഗിൽ ആറു ഫോറും നാലു സിക്സും സഹിതം 84 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ഗുജറാത്ത് ഇന്നിങ്സിൽ നിർണായകമായി. പാണ്ഡ്യ 27 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസെടുത്തു. 44 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഗുജറാത്തിന്, മൂന്നാം വിക്കറ്റിൽ പാണ്ഡ്യ – ഗിൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയൊരുക്കിയത്. 47 പന്തിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 65 റൺസ്.


താളം കണ്ടെത്താൻ സാധിക്കാതെ പോയ വിജയ് ശങ്കർ 20 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ആകെ നേടിയത് ഒരേയൊരു ഫോർ മാത്രം. ഓപ്പണർ മാത്യു വെയ്ഡ് രണ്ടു പന്തിൽ ഒരു റണ്ണുമായി ആദ്യ ഓവറിൽത്തന്നെ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. ഡൽഹി ജഴ്സിയിൽ ഈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബംഗ്ലദേശ് താരം മുസ്താഫിസുർ റഹ്മാനാണ് വെയ്ഡിനെ പുറത്താക്കിയത്. അവസാന ഓവറുകളിൽ ഗുജറാത്ത് ഏറെ പ്രതീക്ഷ വച്ച രാഹുൽ തെവാത്തിയയ്ക്ക് കാര്യമായി തിളങ്ങാനായില്ല. എട്ടു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. അഭിനവ് മനോഹർ രണ്ടു പന്തിൽ ഒരു റണ്ണെടുത്തും ഈ ഓവറിൽ മുസ്താഫിസുറിന് വിക്കറ്റ് സമ്മാനിച്ചു. ഡേവിഡ് മില്ലർ 15 പന്തിൽ രണ്ടു ഫോറുകളോടെ 20 റൺസുമായി പുറത്താകാതെ നിന്നു.

ഡൽഹിക്കായി മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഖലീൽ അഹമ്മദ് നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. നാല് ഓവറിൽ 42 റൺസ് വഴങ്ങിയ ഷാർദുൽ ഠാക്കൂർ, നാല് ഓവറിൽ 37 റൺസ് വഴങ്ങിയ അക്ഷർ പട്ടേൽ എന്നിവർക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.


30–ാം വയസ്സിലെ വിരമിക്കൽ; ‘എന്റെ ഫിറ്റ്‌നെസ് മോശമായിരുന്നു’: തുറന്നുപറഞ്ഞ് രജപക്സ
30–ാം വയസ്സിലെ വിരമിക്കൽ; ‘എന്റെ ഫിറ്റ്‌നെസ് മോശമായിരുന്നു’: തുറന്നുപറഞ്ഞ് രജപക്സ
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഡൽഹി കളിച്ചത്. കംലേഷ് നാഗർകോട്ടിക്കു പകരം ബംഗ്ലദേശ് താരം മുസ്താഫിസുർ റഹ്മാൻ ടീമിലെത്തി. അതേസമയം, ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച അതേ ടീമിനെ ഗുജറാത്ത് നിലനിർത്തി.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !