ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതി: ഇന്റേൺസിന് പരിശീലനം സംഘടിപ്പിച്ചു

0
ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതി : ഇന്റേൺസിന് പരിശീലനം സംഘടിപ്പിച്ചു | Industry Internship Scheme: Organized training for interns

ജില്ലാവ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ഇൻഡസ്ട്രി ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 122 ഇന്റേൺസിന് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അധ്യക്ഷനായി.

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന വ്യവസായവകുപ്പ്‌ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായാണ് പ്രദേശിക തലത്തിൽ ഇന്റേൺസിനെ തെരെഞ്ഞെടുത്തത്. പ്രാദേശികതലത്തിൽ നടത്തുന്ന ചെറുകിട വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിക്കുകയാണ് ഇവരുടെ ദൗത്യം. ജില്ലയിൽ ഈ വർഷം 18600 സംരംഭങ്ങൾ ആരംഭിക്കുക എന്ന വലിയ ലക്ഷ്യം യാഥാർത്ഥ്യമാക്കുകയാണ് ഇവർക്ക് മുന്നിലുള്ള ലക്ഷ്യം. ഇതിനായി പഞ്ചായത്ത്, നഗരസഭാ പരിധികളിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്  എല്ലാവിധ സഹായങ്ങളും  ഇന്റേൺസ് നൽകും. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവർക്ക് സെമിനാർ, ബോധവത്കരണം, ലോൺ മേളകൾ എന്നിവ സംഘടിപ്പിക്കും.  പ്രതിമാസം 20,000 രൂപയാണ് ശമ്പളം. ബി.ടെക് അല്ലെങ്കിൽ എം.ബി.എ ബിരുദധാരികളെയാണ് ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. 

മെയ്  26 വരെ നടക്കുന്ന പരിശീലന പരിപാടിയിൽ അജിത്ത് മേനോൻ, ലോറൻസ് മാത്യൂ എന്നിവർ ക്ലാസുകളെടുക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ, മാനേജർമാരായ രഞ്ജിത്ത് ബാബു, വി. മനോജ്, എ.കെ റഹ്മത്തലി, മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Industry Internship Scheme: Organized training for interns

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !