പരപ്പനങ്ങാടിയിലെ പെൺകുട്ടികളെ മർദ്ദിച്ച യുവാവിന് ഇടക്കാല ജാമ്യം

0

തിരൂരങ്ങാടി
| പാണമ്പ്രയില്‍ നടുറോഡിലിട്ട് സഹോദരികളെ മര്‍ദിച്ച യുവാവിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. മെയ് 19ന് മുമ്പ് അറസ്റ്റ് ചെയ്താലും ജാമ്യം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ചിലാണ് പ്രതി സി.എച്ച് ഇബ്രാഹിം ഷബീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. വേനലവധിക്ക് ശേഷം വിശദമായി വാദം കേള്‍ക്കും. പെണ്‍കുട്ടികള്‍ പരാതി നല്‍കി ദിവസങ്ങളായിട്ടും നടപടിയെടുക്കാതെ പൊലീസ് പ്രതിക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

പ്രതിയുടെ കാര്‍ തേഞ്ഞിപ്പലം പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറം പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീര്‍ ക്രൂരമായി മര്‍ദിച്ചുവെന്നതാണ് കേസ്. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴായിരുന്നു ഇയാളുടെ പരാക്രമം. അമിത വേഗതയിലെത്തിയ കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തത് സഹോദരികള്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഏപ്രില്‍ 16നായിരുന്നു സംഭവം.
Content Highlights: Interim bail for youth who molested girls in Parappanangadi

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !