സ്വർണ്ണ കടത്തിന് കുപ്രസിദ്ധിയാർജ്ജിച്ച കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണ്ണവുമായി ദുബൈയില്‍ നിന്നെത്തിയ ദമ്പതികളെ കസ്റ്റംസ് പിടികൂടി. ഏഴ് കിലോ സ്വര്‍ണ്ണം ഇവരില്‍ നിന്ന് കണ്ടെത്തി. പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുള്‍ സമദ്, ഭാര്യ സഫ്ന എന്നിവരാണ് പിടിയില്‍ ആയത്. അടിവസ്ത്രത്തിനടിയില്‍വെച്ചും, ശരീരത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്.
ദുബായില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണവുമായി എത്തിയത്. സഫ്ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയായതുകൊണ്ട് പരിശോധനയില്‍ ഇളവുകിട്ടുമെന്ന ധാരണയെ തുടര്‍ന്നാണ് ഇത്രയും അധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മൂന്നേ കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു.
Content Highlights: A pregnant woman and her husband were taken into custody in Karipur with 7 kg of gold
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !