കെ റെയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തിരുവനന്തപുരം കരിച്ചാറായില്‍ നടന്ന പോലീസ് അതിക്രമത്തില്‍ അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.
കഴക്കൂട്ടം കരിച്ചാറായില്‍ കെ റെയില്‍ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ബൂട്ടിട്ട് ചവിട്ടിയത്. കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ ബലപ്രയോഗമോ സംയമനം വിട്ടുള്ള പെരുമാറ്റമോ പാടില്ലെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. സമരക്കാരെ പോലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും നടപടി എടുത്തില്ലെങ്കില്‍ കാണാമെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിന് പിന്നാലെ കെ റെയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന നടപടി സര്‍ക്കാര്‍ പുന:രാരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കരിച്ചാറായില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസുകാരന്‍ സമരക്കാരില്‍ ഒരാളെ ചവിട്ടി വീഴ്ത്തിയത്.
Content Highlights: K Rail strikes bootleggers: Human Rights Commission takes up case


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !