കെ.വി റാബിയയ്ക്ക് പത്മശ്രീ പുരസ്‌കാരം ജില്ലാ കലക്ടര്‍ കൈമാറി

0
കെ.വി റാബിയയ്ക്ക് പത്മശ്രീ പുരസ്‌കാരം ജില്ലാ കലക്ടര്‍ കൈമാറി | Padma Shri to KV Rabia The award was handed over by the District Collector

സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പത്മശ്രീ പുരസ്‌കാരം സാക്ഷരത പ്രവര്‍ത്തക കെ.വി റാബിയ്ക്ക് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ കൈമാറി. ഇന്നലെ  കെ.വി റാബിയയുടെ തിരൂരങ്ങാടിയിലെ വസതിയില്‍ എത്തിയാണ് ജില്ലാ കലക്ടര്‍ പത്മശ്രീ പുരസ്‌കാരം നല്‍കിയത്. 

മാര്‍ച്ച് 21ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചപ്പോള്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കെ.വി റാബിയ്ക്ക് പങ്കെടുക്കാനും പുരസ്‌കാരം സ്വീകരിക്കാനുമായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ തിരൂരങ്ങാടി വെള്ളിനക്കാട്ടെ വീട്ടിലെത്തി പത്മശ്രീ പുരസ്‌കാരം കൈമാറിയത്. പത്മശ്രീ പുരസ്‌കാരം, പത്മശ്രീ മിനിയേച്വര്‍ മെഡല്‍, പ്രശംസപത്രം എന്നിവ റാബി ജില്ലാ കലക്ടറില്‍ നിന്ന് ഏറ്റുവാങ്ങി. എന്നാല്‍ പത്മശ്രീ പുരസ്‌കാര സമര്‍പ്പണം ഡല്‍ഹിയില്‍ നടന്നതിനാല്‍ തിരൂരങ്ങാടിയില്‍ ഔദ്യോഗിക ചടങ്ങുകളുണ്ടായിരുന്നില്ല. തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ് ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Content Highlights: Padma Shri to KV Rabia The award was handed over by the District Collector
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !