തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂൺ 13മുതൽ 30വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ട് മുതൽ 18വരെ പ്ലസ് വൺ, വിഎച്ച്‌എസ്ഇ പരീക്ഷകൾ നടത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്.
ജൂൺ രണ്ട് മുതൽ പ്ലസ് ടു മോഡൽ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തുമെന്നും, കൊവിഡ് മാർഗരേഖകൾ പിന്തുടർന്നാവും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി അദ്ധ്യാപകർക്കുള്ല പരിശീലനം മേയ് രണ്ടാം വാരം മുതൽ നൽകും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലായുള്ള ഒന്നരലക്ഷത്തോളം അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായെന്നും ഈ മാസം 28മുതൽ വിതരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Plus One exam postponed in state; Model exam from June two


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !