ഡല്‍ഹി: നാഴികക്കല്ലായി ഇന്ത്യ-ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്രവ്യാപാരകരാര്‍ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ-ബ്രിട്ടന്‍ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വ്യാപാര-വാണിജ്യ സഹകരണം ശക്തിപ്പെടുത്തും. കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും ന്യായമായ വ്യാപാരം ഇല്ലാതാക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്ന് ലോകം ഭീഷണികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു
ഇന്ന് നടക്കുന്ന യോഗത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധം, ഇരു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനായുള്ള രൂപരേഖ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.
Content Highlights: Rs 500 fine for not wearing mask Tamil Nadu tightens control


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !