കൊച്ചി: വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഇന്നു തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് നീക്കം. വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പി സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
പി സി ജോര്‍ജ് ഒളിവിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മൂന്ന് ദിവസമായി തെരച്ചില്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ജോര്‍ജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.
Content Highlights: Hate speech case; PC George in High Court seeking anticipatory bail
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !