സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവർന്നു

പ്രതീകാത്മക ചിത്രം

തൃശൂര്‍:
ഗുരുവായൂര്‍ സ്വദേശിയായ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. തമ്ബുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ് ഒന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം കളവുപോയത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.

ഇന്നലെ ബാലനും കുടുംബവും തിയേറ്ററില്‍ സിനിമ കാണാന്‍ പോയ നേരത്താണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വാതില്‍ പൊളിച്ച നിലയില്‍ കണ്ടതോടെ പരിഭ്രാന്തരായ കുടുംബം സ്വര്‍ണം സൂക്ഷിച്ച അലമാര പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലാക്കുന്നത്.

പ്രവാസിയായ ബാലന് നാട്ടില്‍ സ്വര്‍ണാഭരണ വ്യവസായം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ രൂപം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ മുഖം വ്യക്തമല്ല.
Content Highlights: Massive robbery at gold trader's house; Three kilograms of gold and Rs 2 lakh were stolen
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.