ELECTION LIVE UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

എഴുത്തുകാരനും പ്രമുഖ ഇസ്ലാമിക പ്രബോധക പ്രവർത്തകനുമായ ഡോ: മുസ്തഫ കമാൽ പാഷ അന്തരിച്ചു

0
എഴുത്തുകാരനും പ്രമുഖ ഇസ്ലാമിക പ്രബോധക പ്രവർത്തകനുമായ ഡോ: മുസ്തഫ കമാൽ പാഷ അന്തരിച്ചു | Writer and prominent Islamic propagandist Dr. Mustafa Kamal Pasha has passed away

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മുന്‍ അധ്യാപകന്‍ പ്രൊഫ. കമാല്‍ പാഷ അന്തരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശിയാണ്. എഴുത്തുകാരന്‍, പ്രബോധകന്‍, ചരിത്രകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദില്‍ നടക്കും.

1946 ജൂണ്‍ 25 ന് ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. പിതാവ് നെല്ലിക്കുറുശ്ശി മുഹമ്മദ്. മാതാവ് മഠത്തില്‍ തിത്തിക്കുട്ടി ആലിപ്പറമ്പ്. ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂളില്‍ നിന്നും 1962 ല്‍ എസ്.എസ്.എല്‍.സി പാസായി. തുര്‍ന്ന് 1966 ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. 1968 ല്‍ അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുന്‍ വൈസ് ചാന്‍സ്ലര്‍ ടി.കെ. രവീന്ദ്രന്റെ കീഴില്‍ പി.എച്ച്.ഡി ബിരുദം നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തിരൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, ഈരാട്ടുപേട്ട,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ സയന്‍സ് സെമിനാറുകള്‍ സംഘടിപ്പിച്ചു.വ്യത്യസ്ത വിഷയങ്ങളിലായി 60 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍ തയ്യാറാക്കിയത് ഇതില്‍ പ്രധാനപ്പെട്ട ഒരു ഉദ്യമമായിരുന്നു. ലോകചരിത്രം, ഇന്ത്യാചരിത്രം, ഇസ്ലാമിക ചരിത്രം എന്നീ പേരുകളില്‍ യൂണിവേഴ്‌സിറ്റി ടെക്സ്റ്റ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രമുഖ ഹദീസ് സമാഹാരങ്ങളായ സിഹാഹുസ്സിത്ത വിഷയാധിഷ്ടിതമായി 4 വാള്യങ്ങളിലായി ഹദീസ് വിജ്ഞാനകോശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !