ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച് ഐ വി, ഒരാൾ മരിച്ചു

ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച് ഐ വി, ഒരാൾ മരിച്ചു | hiv Of the four children who received blood from the blood bank, one died of HIV

മുംബയ്:
ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലുകുട്ടികൾക്ക് എച്ച് ഐ വി ബാധ. ഇതിൽ ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി സൗജന്യമായി രക്തംനൽകുന്ന പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്. രണ്ടാഴ്‌ചയിലൊരിക്കലാണ് പദ്ധതി വഴി രക്തം നൽകുന്നത്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച് ഐ വി ബാധയുണ്ടായത്.

കുട്ടികളുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതേ രക്തബാങ്കിൽ നിന്ന് രക്തംസ്വീകരിച്ചവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കിത്തുടങ്ങി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു.

സാധാരണ രക്തം നൽകുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. രോഗങ്ങൾ ഒന്നുമില്ലെങ്കിലേ ഇവരിൽ നിന്ന് രക്തം സ്വീകരിക്കൂ. ഇത്തരം പരിശോധനയിലുണ്ടായ ഗുരുതര വീഴ്ചയാണ് കൂട്ടികൾക്ക് എച്ച് ഐ വി ബാധിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്.
Content Highlights: Of the four children who received blood from the blood bank, one died of HIV
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.