വാഹന ഇൻഷ്വറൻസ് പ്രീമീയം കുത്തനെ കൂട്ടി കേന്ദ്രം, കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കാര്യമായ വർദ്ധന

0
വാഹന ഇൻഷ്വറൻസ് പ്രീമീയം കുത്തനെ കൂട്ടി കേന്ദ്രം, കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കാര്യമായ വർദ്ധന | Center sharply raises auto insurance premiums, raises cars, two-wheelers

ന്യൂഡൽഹി:
തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം കേന്ദ്രസർക്കാർ കുത്തനെ കൂട്ടുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പ്രീമയത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടാവുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചിട്ടില്ല.2019-20 വർഷത്തിലാണ് അവസാനമായി പ്രീമിയം പുതുക്കി നിശ്ചയിച്ചത്. അടുത്തമാസം ഒന്നുമുതലാണ് വർദ്ധനവ് നിലവിൽ വരുന്നത്.

1,000 സിസി എഞ്ചിൻ ശേഷിയുള്ള സ്വകാര്യ കാറുകൾക്ക് 2,094 രൂപയായിരിക്കും പ്രീമിയം. 2019-20 ൽ ഇത് 2,072 രൂപയായിരുന്നു. 1,000 സിസിക്കും 1,500 സിസിക്കും ഇടയിലുളള കാറുകൾക്ക് പ്രീമിയം 3,416 രൂപയാകും. 3,221 രൂപയായിരുന്നു നിലവിലെ നിരക്ക്.

ഇരുചക്രവാഹനങ്ങളുടെ പ്രീമിയത്തിൽ കാര്യമായ വർദ്ധനയുണ്ട്. 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപയുമാണ് പ്രീമിയം.വാണിജ്യ വാഹനങ്ങൾക്കും കാര്യമായ വർദ്ധനയുണ്ട്. 40,000 കിലോഗ്രാമിൽ കൂടുതലുള്ള വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 2019-20ലെ 41,561 രൂപയിൽ നിന്ന് 44,242 രൂപയായി ഉയരും. 20,000 കിലോഗ്രാമിൽ കൂടുതലുള്ളവയുടെ പ്രീമിയം 2019-20ലെ 33,414 രൂപയിൽ നിന്ന് 35,313 രൂപയായി ഉയരും.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രീമിയത്തിൽ 7.5% കിഴിവ് അനുവദിക്കും. 30 കിലോവാട്ടിൽ കൂടാത്ത ഇലക്ട്രിക് സ്വകാര്യ കാറുകൾക്ക് 1,780 രൂപയാണ് പ്രീമിയം. അതേസമയം, 30 കിലോവാട്ടിൽ കൂടുതലുള്ളതും എന്നാൽ 65 കിലോവാട്ട് അല്ലാത്തവയുമായ കാറുകൾക്ക് 2,904 രൂപയുമായിരിക്കും പ്രീമിയം. വിജ്ഞാപനമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് 15% കിഴിവ് നൽകിയിട്ടുണ്ട്.
Content Highlights: Center sharply raises auto insurance premiums, raises cars, two-wheelers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !